26 കിലോ സ്വർണ ഉരുപ്പടികള്‍ക്ക് പകരം മുക്കുപണ്ടം വച്ച് ബാങ്ക് മാനേജർ ഒളിവിൽ.

19

കോഴിക്കോട് ; ബാങ്ക് ഓഫ് മഹാരാഷ്‌ട്ര വടകര ശാഖാ മാനേജറും തമിഴ്നാട് മേട്ടുപാളയം സ്വദേശി മധു ജയകുമാറാണു ഇതേ ബാങ്കിൽ പണയംവച്ച 26 കിലോ സ്വർണവുമായി ഒളിവിൽ പോയത് . ബാങ്ക് ഓഫ് മഹാരാഷ്‌ട്ര വടകര ശാഖയിലാണു തട്ടിപ്പ്.ബാങ്കില്‍ പണയംവച്ച സ്വർണ ഉരുപ്പടികള്‍ക്ക് പകരം 26 കിലോയുടെ മുക്കുപണ്ടങ്ങളാണ് ബാങ്കില്‍നിന്നും കണ്ടെത്തിയത്. ഇത്രയും അളവില്‍ പണയംവച്ച സ്വർണ ഉരുപ്പടികളാണു നഷ്ടമായത്. ഏകദേശം 17 കോടി 29 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്.

പുതുതായി ചാർജെടുത്ത മേനേജർ പാനൂർ സ്വദേശി ഇർഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. പിന്നില്‍ മധുജയകു മാർ മാത്രമല്ലെന്നാണു സൂചന. ബാങ്കിലെ മറ്റു ജീവനക്കാരിലേക്കും സംശയം നീളുന്നുണ്ട്. മധുജയകുമാറിനെ പാലാരി വട്ടത്തേക്കു സ്ഥലംമാറ്റിയെങ്കിലും അവിടെ ചുമതല ഏറ്റെടുത്തിരുന്നില്ല.

തട്ടിപ്പ് പുറത്തായെന്നു സൂചന ലഭിച്ചതോടെ ഒളിവിൽ പോയി എന്നാണ് വിവരം. ബാങ്ക് മാനേജർ ഇർഷാദ് നല്‍കിയ പരാതിയില്‍ വടകര പോലീസ് കേസെടുത്തു. പ്രതി മധുജയകുമാറിനെ കണ്ടെത്താനായി മറ്റു ജീവനക്കാരെയും ഉടൻ ചോദ്യം ചെയ്യും. എന്നാൽ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ബാങ്ക് അധികൃതർ തയ്യാറാകുന്നില്ലെന്ന് പോലീസ് പറയുന്നു . കഴിഞ്ഞ മൂന്ന് വർഷമായി മധുജയകുമാർ ആണ് ബാങ്ക് മാനേജർ. കഴിഞ്ഞ മാസം ജയകുമാറിനെ ബാങ്കിന്‍റെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റിയിരുന്നു .

NO COMMENTS

LEAVE A REPLY