സ്വർണ ഉരുപ്പടികള്‍ക്ക് പകരം മുക്കുപണ്ടം വച്ച് ഒളിവിൽ പോയ ബാങ്ക് മാനേജർ അറസ്റ്റിൽ

13

ബം​ഗളുരു : ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്വർണ ഉരുപ്പടികള്‍ക്ക് പകരം മുക്കുപണ്ടം വച്ച് ഒളിവിൽ പോയ ബാങ്ക് മാനേജർ അറ സ്റ്റിൽ കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതിയായ ബാങ്ക് മാനേജർ മധ ജയകുമാർ കർണാടക- തെലങ്കാന അതിർത്തിയിൽ കർണാ ടക പൊലീസ് അറസ്റ്റ് ചെയ്തു.

വടകര ഡിവൈഎസ്‌പി ബാലചന്ദ്രന്റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘം ഇയാൾ തന്നെയെന്ന് സ്ഥിരീകരിക്കുന്നതിനായി കർണാടകയിലേക്ക് തിരിച്ചു.വടകര എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ  മാനേജരായിരുന്ന മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധാ ജയകുമാറാണ് 17. 20 കോടി രൂപ തട്ടിയത്. സ്ഥലം മാറ്റം ലഭിച്ച ജയകുമാറിന് പകരം ചുമതലയേറ്റ ബാങ്ക് മാനേജർ വി ഇർഷാദിന്റെ പരാതിയിലാണ് വടകര പൊലീസ് അന്വേഷണം ആരംഭിച്ചത്.

പ്രതി തമിഴ്നാട് സ്വദേശിയായതിനാലും തട്ടിപ്പ് നടത്തിയത് വൻ തുകയായതിനാലും ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയിരുന്നു. ഡിവൈഎസ്‌പി ബാലചന്ദ്രന്റെ നേതൃത്വത്തി ലുള്ള സംഘം കേസ് അന്വേഷിച്ചിരുന്നത്. 42 അക്കൗണ്ടുകളിൽനിന്നായി 26.24 കി. ഗ്രാം സ്വർണമാണ് നഷ്ടമായത്. വടകരയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള വലിയ സ്വർണത്തട്ടിപ്പ് നടന്നത്.

NO COMMENTS

LEAVE A REPLY