കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ 23 ഓളം വരുന്ന ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നുള്ള മുടി മാലിന്യം ഏകീകൃത രീതീയില്‍ സംസ്‌കരിക്കാന്‍ നടപടികള്‍ തുടങ്ങി. ഇതിനായി ബാര്‍ബര്‍/ബ്യൂട്ടീപാര്‍ലര്‍ ഷോപ്പ് ഉടമകളുടെയും തൊഴിലാളികളുടെയും യോഗം ചേര്‍ന്നു. നിലവില്‍ മുടിമാലിന്യം സ്വന്തം പുരയിടത്തിലോ, മറ്റ് സ്ഥലങ്ങളിലോ കുഴിച്ച് മൂടുകയോ സംഘടന വഴി ഏജന്‍സിക്ക് നല്‍കുകയോ ആണ്‌ചെയ്തു വരുന്നത്.
പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയപ്പെടാതെ മാലിന്യം ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കുന്നതിനായി വിത്യസ്ത ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കും. തിരഞ്ഞെടുത്ത ഏജന്‍സിക്ക് പഞ്ചായത്തിലെ മുഴുവന്‍ ബാര്‍ബര്‍ഷോപ്പുകളും മാലിന്യം നല്‍ക്കണം, ഇതിന് നിശ്ചിത ഫീസ് ഈടാക്കും. കണ്ണൂരില്‍ പുതുതായി ആരംഭിക്കുന്ന മുടിമാലിന്യസംസ്‌കരണ പദ്ധതിയില്‍ പങ്ക് ചേരുവാനും യോഗം തീരുമാനിച്ചു.
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വ്യത്യസ്തഭാഷയില്‍ ലഘുലേഖ നല്‍കും. ഈ മാസം തന്നെ വിപുലമായ യോഗം ചേര്‍ന്ന് പദ്ധതി ആരംഭിക്കും. പദ്ധതിയുമായി സഹകരിക്കാത്തവര്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കില്ല.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്ബ്, വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെയ്‌സണ്‍ ഉഷചാത്താംങ്കണ്ടി, മെമ്പര്‍മാരായ വി.പി.ജയന്‍, ശ്രീജേഷ്‌കുമാര്‍, ശുഭമുരളിധരന്‍, അലി മനോളി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, ഹരിതകേരളമിഷന്‍ ജില്ലാ റിസോര്‍സ് പേഴ്‌സണ്‍ പി.ഷംന, ആള്‍കേരള ബാര്‍ബര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു