ഹരിതകാന്തി പദ്ധതിക്ക് തുടക്കമായി

53

കാസറഗോഡ് : ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഹരിതകാന്തി പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്ന എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ 10 വീതം പച്ചക്കറി തൈകള്‍ അവരവരുടെ വീടുകളില്‍ വെച്ചു പിടിപ്പിക്കും.

ഓണക്കാലത്ത് വിളവെടുക്കുക എന്ന ലക്ഷ്യ ത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ വീടുകളില്‍ സൗകര്യപ്രദമായ സ്ഥലത്തോ ഗ്രോ ബാഗുകളിലോ നടുന്ന പച്ചക്കറി തൈകളുടെ വിളവെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഫോട്ടോ എടുത്ത് പ്രോഗ്രാം ഓഫീസര്‍മാരും വളണ്ടിയര്‍മാരും ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യും. വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി എന്‍.എസ്.എസ് മധ്യമേഖല ആര്‍ പി സി പി ഡി സുഗതന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു.

കെ. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.കോവിഡ് കാലവും മാനസികാരോഗ്യവും എന്ന വിഷയ വെബിനാറില്‍ ഡോ: ജി.കെ സീമ ക്ലാസെടുത്തു.എന്‍ എസ് എസ് ജില്ല കണ്‍വീനര്‍ വി. ഹരിദാസ്, പി.എ.സി മാരായ സി. പ്രവീണ്‍ കുമാര്‍, കെ.വി. രതീഷ്,എം.രാജീവന്‍, എം. മണികണ്ഠന്‍, ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

NO COMMENTS