ബേക്കല്‍ ഫെസ്റ്റ് നാടിന്റെ അഭിവൃത്തിക്ക് മുതല്‍ക്കൂട്ടാകും; റവന്യൂ മന്ത്രി

102

കാസറഗോഡ് : ഡിസംബര്‍ 24മുതല്‍ ജനുവരി ഒന്നുവരെ ബേക്കല്‍ കോട്ടയില്‍ നടത്താനിരിക്കുന്ന ഫെസ്റ്റിവെല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും സംഘടിപ്പിക്കാന്‍ സാധിച്ചാല്‍ അത് നാടിന്റെ അഭിവൃത്തിയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് റവന്യൂ ഭവന നിര്‍മ്മാണവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

പുതിയതായി ആരംഭിച്ച കാസര്‍കോട് അഗ്രിഹോര്‍ട്ടി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബേക്കല്‍ കോട്ടയിലും പരിസരത്തും സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി ബേക്കല്‍ അഗസറഹോള സ്‌കൂളില്‍ നടന്ന കാര്‍ഷിക പുഷ്പ മേള ആലോചനാ യോഗത്തില്‍ സംസാരിക്കുക യായിരുന്നു മന്ത്രി.

ബേക്കല്‍ ഫെസ്റ്റ് പോലുള്ള വേറിട്ട ബോധപൂര്‍വ്വമുള്ള നീക്കങ്ങളിലൂടെ ലോകത്തെ കാസര്‍കോടിലേക്ക് ആകര്‍ഷിക്കാന്‍ നമുക്കാവും.കൂടാതെ ആയിരക്കണക്കിന് ആളുകള്‍ക്ക് ഇതിലൂടെ വരുമാന മാര്‍ഗ്ഗവും കണ്ടെത്താന്‍ കഴിയും. എന്നാല്‍, അതിന്റെയെല്ലാം ആദ്യ പടിയായി നമ്മുടെ നാട് ഒരുങ്ങേണ്ടതായുണ്ട്. അതിന് ജനകീയ പങ്കാളിത്തം ആവശ്യമാണന്നും നൂതന ആശയങ്ങള്‍ ഉള്‍ക്കൊണ്ട്, സംഘടിച്ച് മെച്ചപ്പെട്ട രീതിയിലേക്ക് നമ്മുടെ ജില്ലയിലിലെ ടൂറിസത്തെ എത്തിക്കാന്‍ നമുക്കു കഴിയണമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS