കോട്ടയം : കോട്ടയം എം സി റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് നവവധു മരിച്ചു. നാട്ടകം പോളിടെക്‌നിക് കോളേജിനു മുന്നില്‍ വെച്ചായിരുന്നു അപകടം. മഹാരാഷ്ട്ര നാഗ്പുര്‍ സ്വദേശി ജുബിന്‍ഖാന്റെ ഭാര്യ മല്ലപ്പള്ളി ആനിക്കാട് സ്വദേശിനി ജിനിയ ജോണ്‍ (28) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. കോട്ടയത്ത് ഐഇഎല്‍ടിഎസ് പഠിക്കുന്ന ജിനിയ ബന്ധുവായ യുവാവിനൊപ്പം ബൈക്കില്‍ നഗരത്തിലേക്ക് വരികയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ ജിനിയ തലയടിച്ച് വീഴുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന ബന്ധുവിനും എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസെടുത്തു. മൂന്നു മാസം മുന്‍പായിരുന്നു ജിനിയയുടെയും ജുബിന്റെയും വിവാഹം. ജുബിന്‍ രാജു ജോണ്‍ ഏകസഹോദരനാണ്.