മാണ്ഡിബസാര്: കര്‍ഷകര്‍ക്കുള്ള വിള ഇന്‍ഷ്വറന്‍സില്‍ കേന്ദ്രസര്‍ക്കാര്‍ കളവു പറയുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിള ഇന്‍ഷ്വറന്‍സിലെ 80 ശതമാനവും സംസ്ഥാനമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കര്‍ഷകരുടെ ക്ഷേമത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധ നല്‍കുന്നില്ല. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മമത കൂട്ടിച്ചേര്‍ത്തു. വിള ഇന്‍ഷ്വുറന്‍സ് കര്‍ഷകര്‍ക്കു നല്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളം പറയുകയാണ്. സംസ്ഥാനമാണ് ഈ ഇന്‍ഷ്വറന്‍സിന്റെ 80 ശതമാനം തുകയും നല്‍കേണ്ടതെന്നും മമത ചൂണ്ടിക്കാട്ടി.