മുസ്ലീമായ സ‌്പീക്കര്‍ക്ക‌് മുന്നില്‍ സത്യപ്രതിജ്ഞ പറ്റില്ലെന്ന‌് തെലങ്കാനയിലെ ബിജെപി നേതാവ‌്.

138

ഹൈദരാബാദ‌് : വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ ടി രാജാസിങാണ‌് ഇന്ത്യന്‍ മജ‌്‌ലിസ‌് ഇ ഇത്തിഹാദുല്‍ മുസ്ലിമിയന്‍ (എഐഎംഐഎം) പാര്‍ടി നേതാവും പ്രോടെം സ‌്പീക്കറുമായ മുംതാസ‌് അഹമ്മദ‌് ഖാനുമുന്നില്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചൊല്ലില്ലെന്ന‌് പ്രഖ്യാപിച്ച‌് ചടങ്ങ‌് ബഹിഷ‌്കരിച്ചത‌്.

രണ്ട‌് ദിവസത്തിനുള്ളില്‍ പുതുതായി തെരഞ്ഞെടുക്കുന്ന സ‌്പീക്കറുടെ ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന‌് രാജാ സിങ‌് പറഞ്ഞു. എഐഎംഐഎം ഹിന്ദുവിരുദ്ധ പാര്‍ടിയാണെന്നും ഹിന്ദുക്കളെ ബഹുമാനിക്കാത്ത പാര്‍ടി നേതാവിന്റെ മുന്നില്‍ സത്യവാചകം ചൊല്ലാന്‍ തയ്യാറല്ലെന്നും രാജാ സിങ‌് പറഞ്ഞു. 2018 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ‌് മാത്രമേ ബിജെപിക്ക‌് കിട്ടിയുള്ളൂ. 119 അംഗ നിയമസഭയില്‍ 88 സീറ്റ‌് നേടി ടിആര്‍എസ‌് അധികാരം നിലനിര്‍ത്തുകയായിരുന്നു.

NO COMMENTS