കോന്നി : ഉത്തര്‍പ്രദേശ‌് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന‌് പിരിവു ചോദിച്ച‌് ബാറുടമയെ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി. ബിജെപി കോന്നി നിയോജകമണ്ഡലം പ്രസിഡന്റ‌് ജി മനോജ‌്, യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വിഷ്ണുമോഹന്‍ എന്നിവര്‍ക്കെതിരെ കോന്നി കുട്ടീസ‌് ബാര്‍ എംഡി ജോണ്‍സണ്‍ വര്‍ഗീസ‌് ഏബ്രഹാം കോന്നി സിഐക്ക‌് പരാതി നല്‍കി.
വ്യാഴാഴ‌്ച ബിജെപിയുടെ ലോക‌്‌സഭാ തെരഞ്ഞെടുപ്പ‌് പ്രവര്‍ത്തനങ്ങള്‍ക്ക‌് തുടക്കംകുറിച്ചുള്ള രണ്ട‌് യോഗങ്ങളാണ‌് പത്തനംതിട്ടയില്‍ സംഘടിപ്പിച്ചത‌്. ഇതിനായി പണം പിരിക്കാന്‍ ബുധനാഴ്ച രാത്രി ബാറിലെത്തിയ ബിജെപി നേതാക്കള്‍ ഒന്നരലക്ഷം രൂപ ചോദിച്ചു. വെള്ളിയാഴ്ച രാവിലെ വരാന്‍ പറഞ്ഞപ്പോള്‍ കാണിച്ചുതരാമെന്ന‌് ഭീഷണിപ്പെടുത്തി തിരിച്ചുപോയി. വെള്ളിയാഴ്ച രാവിലെ ഫോണില്‍ വിളിച്ച‌് തെറിപറയുകയും വധഭീഷണി മുഴക്കുകയും ചെയ‌്തു. തുടര്‍ന്നാണ‌് ബാറുടമ പൊലീസില്‍ പരാതി നല്‍കിയത‌്.