തൃശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.
താന്‍ തൃശൂരിലെ സ്ഥാനാര്‍ഥിയാണ്. ഇതില്‍ മാറ്റമുണ്ടാകുമോ ഇല്ലയോ എന്നത് തീരുമാനിക്കേണ്ടത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് സീറ്റ് ബിജെപിക്ക് വിട്ടു നല്‍കാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ നിലവിലെ സാഹചര്യം അമിത് ഷായെ അറിയിച്ചുവെന്നും ബിജെപി നേതൃത്വവുമായി ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനിക്കുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.