നന്ദദേവി കൊടുമുടി കീഴടക്കാനായി പരിശ്രമിച്ച ഏഴ് പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ 21,300 അടി മുകളില്‍ നിന്ന് കണ്ടെടുത്തു .

192

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ നന്ദദേവി കൊടുമുടിയില്‍ ഹിമപാതത്തില്‍പ്പെട്ട് മരിച്ച ഏഴ് പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ പരസ്പരം കയറ് കൊണ്ട് ബന്ധിപ്പിച്ചിരുന്നതായി പോലീസ്. കഴിഞ്ഞ ഞായറാഴ്ചയാണ് പര്‍വതാരോഹകരുടെ മൃതദേഹം 21,300 അടി മുകളില്‍ നിന്ന് കണ്ടെടുത്തത്. ഒരു മാസം നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹം കണ്ടെടുക്കാനായത്.

നന്ദദേവി കൊടുമുടി കീഴടക്കാനായി 12 സംഘമാണ് പോയിരുന്നത്. ഇതില്‍ ബ്രിട്ടീഷ് പൗരന്‍മാരായ നാല് പേരെ നേരത്തെ ഹെലികോപ്ടര്‍ മാര്‍ഗം രക്ഷപ്പെടുത്തി. മറ്റു നാല് ബ്രിട്ടീഷ് പൗരന്‍മാരടക്കം എട്ട് പര്‍വതാരോഹതരെയാണ് കാണാതായത്. ഇതില്‍രണ്ട് പേര്‍ അമേരിക്കയില്‍ നിന്നുള്ളവരും ഒരാള്‍ ഓസ്‌ട്രേലിയക്കാരനും മറ്റൊരാള്‍ഇന്ത്യന്‍ ഗൈഡുമാണ്. ഇതുവരെ ഏഴ് പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്.
ഇവരെ കണ്ടെത്തിയപ്പോള്‍ ശരീരം കയറ് കൊണ്ട് ബന്ധിപ്പിച്ചിരുന്നതായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ വാക്താവായ വിവേക് കുമാര്‍ പാണ്ഡെ പറഞ്ഞു.

ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളായിരിക്കാം സംഘത്തെ നയിച്ചിരുന്നത്,മറ്റുള്ളവരില്‍ നിന്ന് ഏറെ മുന്നിലായിരിക്കാം ഇയാളെന്നാണ് കരുതുന്നതെന്നും പാണ്ഡെ പറഞ്ഞു. അയാള്‍ എവിടെയാണെന്ന് നിര്‍ണ്ണയിക്കുക പ്രയാസകരമാണ്. മഞ്ഞിനടിയില്‍പ്പെട്ടിട്ടുണ്ടാകാം. കഴിഞ്ഞ നാല് ദിവസമായി ഞങ്ങള്‍ പരിശോധന നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയാണ് നന്ദദേവി.

NO COMMENTS