മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

99

കോട്ടയം: പാറമ്പഴയ്ക്ക് സമീപം മീനച്ചിലാറ്റില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോട്ടയം മീനടം സ്വദേശി ഷിബിന്‍ ജേക്കബ്, ചിങ്ങവനം സ്വദേശി കെ.സി.അലന്‍ എന്നിവരാണ് മരിച്ചത്. കാണാതായ അശ്വിന്‍ എന്ന വിദ്യാര്‍ഥിക്കായി തെരച്ചില്‍ തുടരുകയാണ്.

പുതുപ്പള്ളി ഐഎച്ച്‌ആര്‍ഡി കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. എട്ടംഗ സംഘമാണ് മീനച്ചിലാറ്റില്‍ കുളിക്കാന്‍ എത്തിയത്. ഇതില്‍ ഒരാള്‍ ഒഴുക്കില്‍പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേര്‍ കൂടി വെള്ളത്തില്‍ വീഴുകയായിരുന്നു.

NO COMMENTS