കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ തിരയില്‍പെട്ട് കാണാതായ കൊടുവള്ളി സ്വദേശി ആദില്‍ അര്‍ഷാദിന്‍റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് ഓണം ആഘോഷിക്കാനെത്തിയ ആദില്‍ അര്‍ഷാദിനെ കോഴിക്കോട് ബീച്ചില്‍ തിരയില്‍പെട്ട് കാണാതായത്. കടലില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു.
15 അംഗ സംഘത്തോടൊപ്പമാണ് ആദില്‍ ബീച്ചില്‍ എത്തിയിരുന്നത്.എം.ജെ.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. മുജീബ്-സുഹ്റ ദമ്ബതികളുടെ മകനാണ്.