ചേലക്കര: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ ചേലക്കര മുഖാരിക്കുന്ന് പാറയില്‍ മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് വാഴാലിപ്പാടം ഉരുക്കു തടയണക്കു സമീപത്തു നിന്ന് കണ്ടെത്തിയത്.
രണ്ടുദിവസം മുന്‍പാണ് ഭാരതപ്പുഴയിലെ മായന്നൂര്‍ തടയണക്കു സമീപം ഒഴുക്കില്‍പ്പെട്ട് മാത്യു എബ്രഹാമിനെയും അന്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയെയും കാണാതായത്. വാണിയംകുളം പി.കെ.ദാസ് മെഡിക്കല്‍ കോളജില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ് ഇരുവരും. പോലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായം തേടിയിരുന്നു.
ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,