താനേ:മഹാരാഷ്ട്രയിലെ താനേ ജില്ലയിലാണ് സംഭവം. റ്റിറ്റ്വാല പ്രദേശത്തെ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ ശരീരഭാഗങ്ങള്‍ കിടക്കുന്നതായി ഞായറാഴ്ച പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഴുകിയ നിലയിലുള്ള തലയും കാലുകളും കണ്ടെത്തിയെങ്കിലും മറ്റ് ഭാഗങ്ങള്‍ കണ്ടെത്തിയില്ല.പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടിയുടേതാണ് ശരീരഭാഗങ്ങളെന്നാണ് പൊലീസ് കരുതുന്നത്.
സംഭവ സ്ഥലത്ത് നിന്നും ഒരു ബാഗ് കണ്ടെടുത്തിട്ടുണ്ട്. കുട്ടിയെ കൊന്ന് ശരീരഭാഗങ്ങള്‍ മുറിച്ച് ബാഗിലാക്കി ട്രെയിനില്‍ നിന്ന് കൊലയാളി എറിഞ്ഞതാകാമെന്നാണ് പൊലീസ് കരുതുന്നത്. കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതകത്തിനും തെളിവുകള്‍ നശിപ്പിച്ചതിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.