തിരുവനന്തപുരം: എല്ലാവരും വീടുകളിലായതിനാല്‍ വിദ്യാര്‍ഥികള്‍ക്കടക്കം പുസ്തകങ്ങള്‍ ലഭ്യമാകേണ്ടതുണ്ട് .സംസ്ഥാനത്തെ ബുക്ക്ഷോപ്പുകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍. വടക്കന്‍ കേരളത്തില്‍ ബീഡി മേഖലയില്‍ ഔട്ടവർക്ക് സമ്പ്രദായമുണ്ട്.
ഒരു കേന്ദ്രത്തില്‍നിന്ന് ഇലയും പുകയിലയും വാങ്ങി വീടുകളില്‍ കൊണ്ടുപോയി ബീഡി തെറുത്ത് തിരികെ എത്തിക്കുന്നത് ലോക്ക്ഡൗണ്‍ കാരണം മുടങ്ങി. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം അവര്‍ക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് അനുവാദം നല്‍കും.
സംസ്ഥാനത്തെ വളം, വിത്ത്, കീടനാശിനി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ 11 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.