പൗരത്വനിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യുവാക്കള്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം.

165

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബാബര്‍പുരില്‍ ഞായറാഴ്ച അമിത് ഷാ നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പൗരത്വനിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യുവാക്കള്‍ക്ക് ബിജെപി പ്രവര്‍ത്തകരിൽ നിന്നും ക്രൂര മര്‍ദനമേറ്റത്. അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിനിടെ ഒര കൂട്ടം യുവാക്കള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. എന്നാല്‍ സമീപത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ യുവാക്കളെ മര്‍ദിക്കാനാരംഭിച്ചു.

രാജ്യതലസ്ഥാനത്ത് കലാപം നടത്താന്‍ ശ്രമിക്കുന്നവരെ ആം ആദ്മി പാര്‍ട്ടി പിന്തുണയ്ക്കുന്നുവെന്നും പൗരത്വ നിയമഭേദഗതിയെ തെറ്റായി വ്യാഖ്യാനിക്കാനാണ് കോണ്‍ഗ്രസും ആം ആദ്മിയും ശ്രമിക്കുന്നതെന്നും . അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹി ഒരിക്കലും സുരക്ഷിതമായിരിക്കില്ലെന്നും അമിത് ഷാ നടത്തിയ പ്രസംഗത്തില്‍ ആരോപിച്ചു. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. മുതിര്‍ന്ന നേതാക്കളെ അണിനിരത്തി ഡല്‍ഹിയില്‍ ബിജെപി നടത്തുന്ന തിരിഞ്ഞെടുപ്പ് റാലി തുടരുകയാണ്.

NO COMMENTS