കാസർകോട് : മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസ് ചാലിങ്കാലില്‍ വച്ച് നിയന്ത്രണം വിട്ട് ഡ്രൈവർ മരണ പ്പെട്ടു. കാസര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി യിലേക്ക് മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി യത്.
ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് ഗതാഗത തടസം നേരിട്ടു. ബസിലുണ്ടായിരുന്ന എല്ലാവരെയും ഇവിടെ നിന്ന് മാറ്റിയ ശേഷം ഫയര്‍ഫോഴ്‌സ് എത്തിച്ച ക്രെയിൻ ഉപയോഗിച്ച് ബസ് റോഡരികിലേക്ക് മാറ്റിയിട്ടു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല. മരിച്ച ചേതൻ കുമാറിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടം പരിശോധനക്ക് വിധേയമാക്കും. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.