സനലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ മന്ത്രി സഭ തീരുമാനിച്ചു.

145

തിരുവനന്തപുരം; വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് മരിച്ച ചേങ്കോട്ടുകോണം വീട്ടില്‍ സനല്‍ കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ മന്ത്രി സഭ തീരുമാനിച്ചു.സനലിന്റെ ഭാര്യ വിജിക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല, ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നെയ്യാറ്റിന്‍കര കൊടങ്ങാവിളയിലാണ് സനല്‍ എന്ന യുവാവ് ഡി.വൈ.എസ്.പിയുമായുള്ള തര്‍ക്കത്തിനിടെ വാഹനമിടിച്ച്‌ മരിച്ചത്.പോലീസ് ഉദ്യോഗസ്ഥനായ ഡിവൈഎസ്പി റാങ്കിലുള്ള ഹരികുമാര്‍ സനലിനെ പിടിച്ചു റോഡിലേക്ക് തള്ളുകയായിരുന്നു.

NO COMMENTS