വനിതാ മതിലിന് ശേഷം ജനുവരി 3 ന് മാത്രമേ ഇനി മന്ത്രിസഭാ യോഗമുണ്ടാവുകയുള്ളു.

129

തിരുവനന്തപുരം : വനിതാ മതിലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ തിരക്കിലായതിനാല്‍ ഈ ആഴ്ച്ചത്തെ മന്ത്രിസഭാ യോഗം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ജനുവരി ഒന്നിനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.മതിലിന് ശേഷം ജനുവരി 3 ന് മാത്രമേ ഇനി മന്ത്രിസഭാ യോഗമുണ്ടാവുകയുള്ളു. ബുധനാഴ്ച്ചയായിരുന്നു പതിവായി മന്ത്രിസഭാ യോഗങ്ങള്‍ നടക്കാറുളളത്. ഇതിനായി ചൊവ്വാഴ്ച്ച രാത്രി തന്നെ ഏതാനും ചില മന്ത്രിമാര്‍ തലസ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ രാത്രിയോടെ മന്ത്രിസഭാ യോഗം ഉപേക്ഷിക്കുകയായിരുന്നു.

NO COMMENTS