കൊച്ചി: മുസ്ലീം ലീഗിലെ പി ബി അബ്ദുള്‍ റസാഖിന്‍റെ തെരഞ്ഞെടുപ്പ് വിജയം കള്ളവോട്ട് മൂലമാണെന്നും അതിനാല്‍, തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമുള്ള ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ പി ബി അബ്ദുല്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം തനിക്കനുകൂലം ആകും എന്നുമാണ് സുരേന്ദ്രന്‍റെ വാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്. എന്നാല്‍ 259 പേര്‍ കള്ളവോട്ട് ചെയ്തു എന്നാരോപിച്ചാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.
അബ്ദുള്‍ റസാഖ് മരിച്ചതിനെ തുടര്‍ന്ന് ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമുണ്ടോ എന്ന് ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചപ്പോള്‍ പിന്‍മാറുന്നില്ലെന്നായിരുന്നു നല്‍കിയ മറുപടി. എം എല്‍ എ പി ബി അബ്ദുള്‍ റസാഖ് മരിച്ചതിനാല്‍ മകന്‍ ഷഫീഖ് റസാഖിനെ കേസില്‍ എതിര്‍ കക്ഷിയായി ഹൈക്കോടതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹര്‍ത്താലിനെതിരെ വ്യാപാര രംഗത്തുള്ള വിവിധ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിനുവേണ്ടി സംസ്ഥാന സമിതികള്‍ക്കും രൂപം നല്‍കും. വിപുലമായ യോഗം അടുത്ത ദിവസം കൊച്ചിയില്‍ ചേരും. ഹര്‍ത്താലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യവും സംഘടന ആലോചിച്ച് വരികയാണ്. അടുത്തമാസം പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക് വേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. 2009 ല്‍ ബന്ദ് നിരോധിച്ച് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. അതുവരെ ബന്ദ് പ്രഖ്യാപിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നീട് ഹര്‍ത്താല്‍ എന്ന വാക്കുപയോഗിക്കുകയായിരുന്നു.
പൊതുമുതല്‍ നശിപ്പിക്കുന്ന പാര്‍ട്ടികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും അന്ന് കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വ്യാപാരികളുടെ കൂട്ടായ്മ സര്‍ക്കാറിനെ സമീപിക്കും. ജിഎസ്ടിയും നോട്ട് നിരോധനവും കാരണം നിലവില്‍ കച്ചവടം പകുതിയായി കുറഞ്ഞെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിന് പിന്നാലെ അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ മൂലം പിടിച്ചു നില്‍ക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതുകൊണ്ടൊക്കെയാണ് ഹര്‍ത്താലിനെ കമ്ബോളത്തിന് പുറത്താക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.