തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ വേണമെന്ന ആവശ്യത്തില്‍ കേന്ദ്രം പ്രതികരിക്കുന്നില്ലെന്നും നാട്ടിലേക്ക് പോകാന്‍ കഴിയാത്തതില്‍ അതിഥി തൊഴിലാളികള്‍ നിരാശയിലാണെന്നും അതിഥി തൊഴിലാളികളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
നോണ്‍സ്റ്റോപ്പ് ട്രെയിന്‍ വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് കേന്ദ്രം ഇതുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ലെന്നും . സംസ്ഥാനം കത്തയച്ചിട്ടും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.