ന്യൂഡല്‍ഹി: ഡിസംബറില്‍ പുതിയ നിരക്ക് പ്രകാരം എല്‍.പി.ജി സിലിണ്ടറുകള്‍ വാങ്ങുന്നവര്‍ക്ക് സബ്സിഡിക്ക് അര്‍ഹതയു ണ്ടോ യെന്ന് കേന്ദ്രസര്‍ക്കാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.എല്‍.പി.ജി സിലിണ്ടിറിന് 50 രൂപ കൂട്ടാനുള്ള തീരുമാനം ഇൗ മാസമാണ് പുറത്ത് വന്നത്.മെയ് മാസത്തിന് ശേഷം ഉപഭോക്താകള്‍ക്ക് എല്‍.പി.ജി സബ്സിഡി ലഭിച്ചിട്ടില്ല.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതും ഇന്ത്യയില്‍ എല്‍.പി.ജി നിറക്കുന്നതിനുള്ള ചാര്‍ജുകള്‍ ഉയര്‍ന്നതുമാണ് സബ്സിഡി നിഷേധത്തിലേക്ക് നയിച്ചത്.കഴിഞ്ഞ വര്‍ഷം ജൂണില്‍ സബ്സിഡിയുള്ള എല്‍.പി.ജി സിലിണ്ടറിെന്റ വില 497 രൂപയാണ്. 147 രൂപ സബ്സിഡിയായി ഉപഭോക്താകള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.
ഈ സാമ്ബത്തിക വര്‍ഷത്തിെന്റ ആദ്യത്തെ ആറ് മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്കുന്ന എല്‍.പി.ജി സബ്സിഡി തുകയില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. വില വര്‍ധനവ് നിലവില്‍ വന്നുവെങ്കിലും ഭൂരിഭാഗം ഉപയോക്താകള്‍ക്കും സബ്സിഡി ലഭിക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല.