കേന്ദ്ര സര്‍ക്കാര്‍ 350 രൂപയുടെ നാണയം പുറത്തിറക്കി.

172

ന്യൂഡല്‍ഹി: ദാര്‍ശനിക കവിയും ആചാര്യനുമായിരുന്ന ഗുരു ഗോവിന്ദ് സിംഗിന്റെ 350-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം നാണയം പുറത്തിറക്കി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ 350 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്.
മാനവികതയോടുള്ള നിസ്വാര്‍ഥ സേവനം, അര്‍പ്പണബോധം, ധീരത, ത്യാഗം തുടങ്ങിയ ഗുരു ഗോവിന്ദ് സിംഗിന്റെ മഹത്തായ മൂല്യങ്ങളെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പാത പിന്‍തുടരാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

അടിച്ചമര്‍ത്തലിനും അനീതിക്കും എതിരെ പോരാടിയ അദ്ദേഹം ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്ബുകളെ ഇല്ലാതാക്കാനായിരുന്നു.
ഗുരു ഗോവിന്ദ് സിംഗ് സമ്മാനിച്ച മൂല്യങ്ങളും പാഠങ്ങളും വരുംകാലത്തു മാനവകുലത്തിനു പ്രോല്‍സാഹനമായിത്തീരും. അദ്ദേഹത്തിന്റെ സ്മരണാര്‍ഥം നാണയം പുറത്തിറക്കിയത് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ശ്രമമാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

NO COMMENTS