തിരുവനന്തപുരം: നിലവിലെ വഖഫ് നിയമങ്ങളിൽ കാതലായ മാറ്റം വരുത്തി വഖഫ്സ്വത്തു ക്കൾ പിടിച്ചെടുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹമാ ണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു . ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം
ഭേദഗതികൾ നിലവിൽ വന്നാൽ വസ്തുവകകളും സ്വത്തുക്കളും വഖഫ് ചെയ്യുന്നതിന് പോലും നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും വഖഫ് കേവലം ക്രയ വിക്രയം മാത്രമല്ലന്നും വിശ്വാസത്തിൽ ഭാഗം കൂടിയാണെന്നും അതിനെ തിരായ സർക്കാരിൻ്റെ നീക്കം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഇതിനായുള്ള കരട് രൂപരേഖയ്ക്ക് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി കഴിഞ്ഞു ബില്ല് പാർലമെൻറ് അവതരിപ്പിച്ച നിയമമാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട അധ്യക്ഷത വഹിച്ചു ജംഇയത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്ര ട്ടറി തൊടിയൂർ മുഹമ്മദ് കുഞ് മൗലവി ,അഡ്വക്കേറ്റ് കെ പി മുഹമ്മദ് ,സയ്യിദ് മുത്തുക്കോയ തങ്ങൾ, മുഹമ്മദ് നദീർ മൗലവി ,പാങ്ങോട് കമറുദ്ദീൻ മൗലവി ,മാർക്ക് അബ്ദുൽസലാം ,കെ എച്ച് മുഹമ്മദ് മൗലവി, അഡ്വക്കേറ്റ് കുറ്റിയിൽ ഷാനവാസ്, അബ്ദുൽ സലാം കുമളി, കടയ്ക്കൽ ജുനൈദ് ,എം എം ജലീൽ , ഇലവു പാലം ഷംസുദ്ദീൻ മന്നാനി ,സഫീർ ഖാൻ മന്നാനി, ജലാലുദ്ദീൻ മൗലവി, കുളത്തൂപ്പുഴ സലീം ,അഡ്വക്കേറ്റ് എ എം കെ നൗഫൽ,ഷാഹുൽഹമീദ് ,അബ്ദുറഹീം കുമ്മണ്ണൂർ ,കബീർ താന്നിമൂട് ,യൂസഫ് കൗസരി എന്നിവർ സംസാരിച്ചു