കണ്ണൂർ : ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ആർഎസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ആണെന്നും . പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ എന്തെങ്കിലും പറയരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . കോട്ടയത്ത് സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണഘടന പദവിയിൽ ഇരുന്നു കൊണ്ട് വല്ലാതെ തരം താഴരുത്. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂർത്തീ ഭാവമാകരുത്. രാഷ്ട്രീയമായി എതിർക്കാനുള്ള അവസരം മറ്റ് പാർട്ടികൾക്ക് വിട്ടു കൊടുക്കണം. ആരിഫ് മുഹമ്മദ് ഖാൻ്റെ വ്യക്തിപരമായ അഭിപ്രായമല്ല ഗവർണർ പദവിയിൽ ഇരുന്ന് പറയേണ്ടത്. കമ്യൂണിസ്റ്റുകാർ കയ്യൂക്കുകൊണ്ടാണ് കാര്യങ്ങൾ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തങ്ങളാണ് സ്വാതന്ത്ര്യ സമരം നടത്തിയതെന്ന് സ്ഥാപിക്കാനാകുമോയെന്നാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും . തങ്ങൾ ആഗ്രഹിക്കുന്ന കാര്യമേ നടക്കാവു എന്നുമാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. കമ്യൂണിസ്‌റ്റുകാരെ വേട്ടയാടിയവരോടൊപ്പമല്ല ജനങ്ങൾ നിന്നത്. പാവപ്പെട്ടവർ, കർഷകർ, തൊഴിലാളികൾ എന്നിവർ തങ്ങൾക്കൊപ്പം നിൽക്കുന്നത് കമ്യൂണിസ്‌റ്റ് പ്രസ്ഥാനമാണെന്ന് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലൂടെയാണ് കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെ നെഞ്ചേറ്റാൻ തയ്യാറായതെന്ന് മനസ്സിലാക്കാൻ ആരിഫ് മൊഹമ്മദ് ഖാന് സാധിക്കണം. ജനങ്ങളെ കയ്യൂക്കുകൊണ്ട് ഏതെങ്കിലും പക്ഷത്താക്കിക്കളയാം എന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്യൂണിസം വിദേശത്ത് നിന്ന് വന്ന ആശയമെന്ന് പറയുന്ന ഗവർണർ വിദേശത്ത് നിന്നുള്ള സംഘടനാരൂപം സ്വീകരിച്ച ആർ എസ് എസിനെ പുകഴ്‌ത്തുക യാണ്.ജർമ്മനിയുടെ ആഭ്യന്തര ശത്രുക്കൾ എന്ന ആശയം കടമെടുത്ത് ആർഎസ്എസ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നുവെന്നും ഈ ആർഎസ്എസിനെയാണ് ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ഗവർണർ പുകഴ്ത്തി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു