കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി

12

ന്യൂഡല്‍ഹി: ​കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പൂര്‍ണമായ പിന്തുണ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു വെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ച സൗഹാ‌ര്‍ദ്ദപര മായിരുന്നു വെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ചര്‍ച്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് വലിയ കടല്‍തീരമുള‌ളതിനാല്‍ ജലഗതാഗത മേഖലയില്‍ സംസ്ഥാനത്തിനുള‌ള സാദ്ധ്യതയെ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വികസന പദ്ധതികളായ സില്‍വല്‍ ലൈന്‍ പദ്ധതി, സെമി ഹൈസ്‌പീഡ് പദ്ധതി എന്നിവ ചര്‍ച്ച ചെയ്‌തു.

കേരളത്തിന്റെ ദീര്‍ഘകാലമായുള‌ള പ്രധാന ആവശ്യമായ എയിംസ് പദ്ധതിയെ കുറിച്ച്‌ പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ആരോഗ്യപരമായാണ് ഇതെക്കുറിച്ച്‌ പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖലയെ കുറിച്ച്‌ പ്രധാനമന്ത്രി അഭിനന്ദിച്ച്‌ സംസാരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കിയതിന് സംസ്ഥാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആരോഗ്യ മേഖലയില്‍ കേരളത്തിലെ കൊവിഡ് പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ സാമ്ബത്തിക സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വാക്‌സിന്‍ പാഴാക്കാത്ത സംസ്ഥാനം എന്ന നിലയില്‍ മതിയായ പരിഗണന വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. 60 ലക്ഷം ഡോസ് വാക്‌സിന്‍ ഈ മാസം വേണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS