വിഴിഞ്ഞം പദ്ധതിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ മികച്ച പിന്തുണ നൽകിയത് മുഖ്യമന്ത്രി ; കരൺ അദാനി

15

വിഴിഞ്ഞം പദ്ധതിയുടെ പ്രതിസന്ധി ഘട്ടങ്ങളിലടക്കം മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച പിന്തുണയാണ് നൽകിയതെന്ന് അദാനി പോർട്‌സ് എംഡി കരൺ അദാനി. ട്രയൽറൺ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

33 വർഷം നീണ്ട സ്വപ്‌നമാണ് യാഥാർഥ്യമായത്. പുതിയതും മഹത്തായതുമായ നേട്ടത്തിന്റെ പ്രതീകമാണ് സാൻ ഫെർണാണ്ടോ. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ട്രാൻസ്‌ഷിപ്പ്‌മെൻ്റ് ടെർമിനലും ഏറ്റവും വലിയ ആഴക്കടൽ തുറമുഖവും വാണിജ്യ പ്രവർത്തന ങ്ങൾ ആരംഭിച്ചതായി ലോകത്തെ അറിയിക്കുന്ന സന്ദേശവാഹകനാണിത്.

2028—29 ഓടെ തുറമുഖത്തിൻ്റെ നാലുഘട്ടങ്ങളും പൂർത്തിയാകുമ്പോൾ മൊത്തം 20,000 കോടി രൂപ നിക്ഷേപിക്കും. വിഴിഞ്ഞത്ത് 5,500ലധികം നേരിട്ടുള്ള തൊഴിൽ സൃഷ്ടിക്കു മെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിൻ്റെ മാതൃകയിലുള്ള അദാനി ഗ്രൂപ്പിന്റെറെ സ്നേഹോപഹാരം മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിനും കരൺ അദാനി സമ്മാനിച്ചു. ഇന്ത്യയിലെ മറ്റൊരു തുറമുഖത്തിനും വിഴിഞ്ഞത്തെ അത്രയും സാങ്കേതികവിദ്യയില്ല. സഹകരണത്തിന് കേരളത്തിനും മലയാളികൾക്കും നന്ദി.

NO COMMENTS

LEAVE A REPLY