കാസര്‍കോട്: ലൈഫ് മിഷന്‍ ഗുണഭോക്തൃസംഗമം ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ജനുവരി 28ന് രാവിലെ നടക്കും. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ജില്ലയില്‍ തദ്ദേശ സ്വയംഭരണസ്ഥാപനതലത്തില്‍ ലൈഫ് മിഷന്‍ അദാലത്തും സംഗമത്തിന്റെ ഭാഗമായി നടക്കും. പരാതികള്‍ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിലേക്ക് കൈമാറും.