ബെംഗളൂരു: കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ദമ്പതിമാർ ജീവനൊടുക്കി. ലക്കനഹള്ളി സ്വദേശിയായ ഗരീബ് സാബ്(46) ഭാര്യ സുമയ്യ(33) മക്കളായ ഹാസിറ(14) മുഹമ്മദ് സുബ്ഹാൻ(11) മുഹമ്മദ് മുനീർ(9) എന്നിവരാണ് ഞായറാഴ്ച വൈകിട്ടോടെയാണ് സദാശിവനഗറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. കർണാടകയിൽ തുമകുരു സദാശിവനഗറിൽ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.
സംഭവത്തിന് മുൻപ് ഗരീബ് ചിത്രീകരിച്ച ഒരുവീഡിയോ പോലീസ് കണ്ടെടുത്തു. സാമ്പത്തികപ്രശ്നങ്ങളും പണം കടം നൽകിയവ രുടെ ഉപദ്രവവുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് വീഡിയോയിൽ പറയുന്നത്. തന്നെയും കുടുംബത്തെയും ആത്മഹത്യ യിലേക്ക് തള്ളിവിട്ടവരെ ശിക്ഷിക്കണമെന്നും ആഭ്യന്തരമന്ത്രിയോടും പോലീസ് ഉദ്യോഗസ്ഥരോടും ഗരീബ് വീഡിയോയിലൂടെ അഭ്യർ ഥിക്കുന്നുണ്ട്. ഇതേത്തുടർന്ന് വീഡിയോയിൽ ഗരീബ് ആരോപണമുന്നയിച്ച അഞ്ചുപേർക്കെതിരേയും പോലീസ് കേസെടുത്തു.
കലന്ധർ, ഇയാളുടെ മകൾ സാനിയ, മകൻ ഷഹബാസ്, അയൽക്കാരായ ശബാന, മകൾ സാനിയ എന്നിവർക്കെതിരേയാണ് ആത്മ ഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ലക്കനഹള്ളി സ്വദേശിയായ ഗരിബ് കബാബ് വിൽപ്പനക്കാരനാണ്. കടുത്ത സാമ്പത്തി കപ്രതിസന്ധി നേരിട്ടിരുന്ന ഇദ്ദേഹം പലരിൽനിന്നായി പണം കടംവാങ്ങിയിരുന്നതായാണ് വിവരം. ഇവർ പിന്നീട് ഗരീബിനെയും കുടുംബത്തെയും നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ഉപദ്രവിച്ചിരുന്നതായും പോലീസ് പറഞ്ഞു.
മൂന്നുകുട്ടികളടക്കം ഒരുകുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതിമാർ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.