വൈറസ് പുറത്തു പോയി എന്ന് അമേരിക്ക ആരോപിക്കുന്ന ചൈനയിലെ പഠന കേന്ദ്രം വെള്ളത്തിനടിയിൽ

112

ബെയ്‌ജിങ്‌ : കൊറോണ വൈറസ് പുറത്തു പോയി എന്ന് അമേരിക്ക ആരോപിക്കുന്ന ചൈനയുടെ ഏറ്റവും വലിയ വൈറസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ഹുബയ് പ്രവിശ്യ ദിവസങ്ങളായി വെള്ളത്തിനടിയിലാണ്.വൈറസ് പടര്‍ന്നു എന്നു ലോകത്തോട് ചൈന പറയുന്ന വുഹാന്‍ മാംസ മാര്‍ക്കറ്റും ഇവിടെ ആണ്.

ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലും മറ്റും കനത്ത വെള്ളപ്പൊക്കമെന്നും രണ്ടു നൂറ്റാണ്ടുകളില്‍ ഒരിക്കല്‍ നടക്കുന്ന സംഭവമാണിതെന്നും അധികൃതരുടെ വിശദീകരണം. അതേസമയം ഡാം തുറന്നുവിട്ടതാണ് ഇത്രയും കഠിനമായ പ്രളയത്തിന്റെ കാരണമെന്നും ആരോപണമുണ്ട്.

അന്താരാഷ്ട്ര ഏജന്‍സികളോ ഉപഗ്രഹ ചിത്രങ്ങളോ കണ്ടെത്തും മുന്നേ കൊറോണ വൈറസ് ബാധിച്ചു ലക്ഷങ്ങള്‍ മരിച്ചു പോയതിന്റെ തെളിവുകള്‍ നശിപ്പിക്കുകയാണ് ചൈന ചെയ്യുന്നതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം.ലോകത്തിലെ ഏറ്റവും വലിയ ത്രീ ഗോര്‍ജസ് ഡാമില്‍ നിന്ന് യാങ്‌സി നദിക്ക് താഴെയുള്ള ഹുബെയിലെ ഒരു നഗരമായ യിചാങ്ങില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ യാത്രക്കാരെ മോചിപ്പിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ കാറിന്റെ ജനാലകള്‍ തകര്‍ത്തതും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ ആഴ്ചകളോളം പെയ്യുന്ന അസാധാരണമായ കനത്ത മഴ തെക്കന്‍ ചൈനയിലുടനീളം നാശം വിതച്ചിട്ടുണ്ട്, ഈ പ്രദേശത്തിന്റെ ചില ഭാഗങ്ങള്‍ പതിറ്റാണ്ടുകളായി കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ 106 പേരെ മരിക്കുകയോ കാണാതാവുകയോ ചെയ്തു.

NO COMMENTS