മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനുമുന്നിൽ ഒരുകാരണവശാലും മുട്ടുമടക്കാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച മഹാറാലി ഉദ്‌ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇടതുപക്ഷം ഒരിക്കലും നിശബ്ദരാകാൻപോകുന്നില്ലെന്നും . ജനങ്ങളെയാകെ ഒരുമിപ്പിച്ചുള്ള പോരാട്ടം തുടരുമെന്നും ഇതിന്റെ മുൻ നിരയിൽ എൽഡിഎഫ് സർക്കാരുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു .ഇത് കേവലമായ നിയമ ഭേഗതിയല്ല. ഇന്നലെ ജീവിച്ചതു പോലെ ഇന്ന് ജീവിക്കാൻ കഴിയില്ലെന്ന ആശങ്കയുള്ള കോടാനുകോടി ജനങ്ങൾ രാജ്യത്തുണ്ട്. ഇവർക്ക് ഇടതുപക്ഷം നൽകുന്ന സന്ദേശം നിങ്ങൾ ഒറ്റയ്‌ക്കല്ല, നമ്മൾ ഒപ്പമുണ്ടെന്നാണ്.
ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ഉൾപ്പെടെയുള്ള നേതാക്കൾ അറസ്‌റ്റുചെയ്യപ്പെട്ടു.നിയമ ഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് സിപിഐ എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിക്കെതിരെ കേസെടുത്തുവെന്നും അന്ന് തയ്യറാക്കിയ കുറ്റപത്രത്തിൽ യെച്ചൂരി യുടെ പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.