കെ എസ്‌ യു പ്രവര്‍ത്തകർ സെക്രട്ടറിയേറ്റി ലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

117

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ കെ എസ്‌ യു പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ കെ എസ്‌ യു സെക്രട്ടറിയേറ്റി ലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ച്‌ തടഞ്ഞ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ നീക്കാന്‍ ശ്രമി ച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ആകെ മൂന്നുവതവണയാണ് പോലീസ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരേ ജലപീരങ്കി പ്രയോഗിച്ചത്.

നേരത്തെ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കു മെന്നായിരുന്നു കെ എസ്‌ യു അറിയിച്ചിരുന്നത്. എന്നാല്‍ അവസാ ന നിമിഷം സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ഗേറ്റിലേക്കാണ് മാര്‍ച്ച്‌ നടത്തി യത്. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരായ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ശന നട പടി വേണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം.

ബുധനാഴ്ച രാത്രിയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എം.എ. വിദ്യാര്‍ഥിയും കെഎസ്‌യു പ്രവര്‍ത്തകനുമായ നിതിന്‍ രാജിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും നിതിന്റെ സുഹൃത്തായ സുദേവിനെയും ഇവര്‍ മര്‍ദിച്ചിരുന്നു. ആക്രമണത്തില്‍ നിതിന്റെ ഇടതുകൈയിലും മുഖത്തും സാരമായി പരിക്കേറ്റു.

NO COMMENTS