ന്യൂഡല്‍ഹി : പത്തുവോട്ടിനും നാല് സീറ്റിനുംവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുമുന്നണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയും സിപിഐ എമ്മും വോട്ടുകച്ചവടമാണെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. മുല്ലപള്ളിയുടെ വെല്ലുവിളി എല്ലാ അര്‍ഥത്തിലും ഏറ്റെടുക്കുന്നു. തെളിവുണ്ടെങ്കില്‍ വെളിപ്പെടുത്താം. പൊയ്വെടികള് കൊണ്ട് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു