സംസ്ഥാനത്ത് 25000കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി

31

തിരുവനന്തപുരം : കിഫ്ബി, റീബിള്‍ഡ് കേരള, കെഎസ്ഡിപി, വാര്‍ഷിക പദ്ധതികള്‍ ഇവയെല്ലാം പ്രയോജന പ്പെടുത്തി സംസ്ഥാനത്ത് 25000കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പിലൂടെ പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിലെ പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചത്.നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം ആവശ്യമുള്ളതുകൊണ്ടാണ് മഹാമാരിയുടെ ഘട്ടത്തിലും റോഡുകളുടെയും മേല്‍പാലങ്ങളുടെയും നിര്‍മ്മാണം സാധ്യമാക്കുന്നത്.

2021- 22 ല്‍ 10,000 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഈ വര്‍ഷം 8383 കിമീ റോഡ് പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS