തിരുവനന്തപുരം – കന്യാകുമാരി അതിർത്തിയിലെ ചരക്കുനീക്കം വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പരിശോധന നടത്തി. കളിയിക്കാവിളയിലെ ചെക്കുപോസ്റ്റിലെത്തിയ കളക്ടർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലെ ചരക്കുനീക്കം തടസപ്പെടാതിരിക്കാൻ നേരത്തെ നടപടി സ്വീകരിച്ചിരുന്നു.
കന്യാകുമാരി കളക്ടറുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ചരക്ക് വണ്ടികൾ ഇരു വശത്തേക്കും കടത്തിവിടാൻ തീരുമാനിച്ചിരുന്നു. അതിർത്തി കടന്നുള്ള ജനസഞ്ചാരം തടയാനും ധാരണയായിരുന്നു. നിലവിലെ സാഹചര്യം തൃപ്തികരമാണെന്ന് കളക്ടർ പറഞ്ഞു. റേഷൻ കടകളിൽ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും കളക്ടർ പരിശോധന നടത്തി.
സാധനം വാങ്ങാനെത്തുന്നവർക്ക് ക്യൂ പാലിക്കുന്നതിന് നിർദ്ദിഷ്ട അകലത്തിൽ വൃത്തം വരക്കണം, മസ്ക്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കളക്ടർ പറഞ്ഞു