മലപ്പുറം : കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ പൊന്നാനിയിലെ കോളജില്‍ അധ്യാപകനാ യിരുന്ന യുവാവാണ് വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കിയത്. ഇയാള്‍ രഹസ്യക്യാമറയില്‍ പകര്‍ ത്തിയ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് മേല്‍വിലാസവും ഫോൺ നമ്പറുമടക്കം സോഷ്യല്‍ മീഡി യ വഴി പ്രചരിപ്പിച്ചത്.
പ്രതി വിദേശത്തേക്ക് കടന്നിട്ടുണ്ട്. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്‌ലോഡ് ചെയ്തതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.ഫോണ്‍ നമ്പറും വിലാസവും സഹിതം പോസ്റ്റ് ചെയ്തതിനാല്‍ നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമാണ് യുവതിയുടെ വാട്‌സാപ്, ഫേയ്‌സ്ബുക്ക് അക്കൗണ്ടുകളിലേക്ക് എത്തി ക്കൊണ്ടിരിക്കുന്നത്.