ദില്ലി: കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലെ സ്ഥാനം ജസ്റ്റിസ് എ കെ സിക്രി ഏറ്റെടുക്കില്ല. സ്ഥാനം ഏറ്റെടുക്കാമെന്ന് സര്‍ക്കാരിന് നല്‍കിയ സമ്മതം സിക്രി പിന്‍വലിച്ചു. വിരമിച്ച ശേഷം സിക്രിയ്ക്ക് പദവി ഉറപ്പാക്കിയത് വിവാദമായിരുന്നു. മുന്‍ സിബിഐ ഡയറകടര്‍ അലോക് വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനമെടുത്ത സമിതിയില്‍ സിക്രി അംഗമായിരുന്നു.