കമ്ബ്യൂട്ടര്‍ പ്രോഗ്രാമര്‍ ; കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനില്‍ അപേക്ഷ ക്ഷണിച്ചു.

125

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനില്‍ വെബ്‌പോര്‍ട്ടലിലേക്ക് കമ്ബ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക്/എം.ടെക്/എം.ഇ/ബി.ഇ (കമ്ബ്യൂട്ടര്‍ സയന്‍സ്) ആണ് യോഗ്യത. പ്രസ്തുത മേഖലയില്‍ സര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായം: പൊതുവിഭാഗം 18-36 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ 02/01/1982 നും, 01/01/2000 നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തിയതിയും ഉള്‍പ്പെടെ) ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ വയസ്സിളവും, എസ്.സി/എസ്.റ്റി വിഭാഗങ്ങളില്‍പ്പെട്ട അപേക്ഷകര്‍ക്ക് അഞ്ച് വര്‍ഷത്തെ വയസ്സിളവും അനുവദിക്കും, പ്രതിമാസം 31,290 രൂപ ലഭിക്കും.

വിശദമായ ബയോഡേറ്റ, വെള്ളപേപ്പറില്‍ ടൈപ്പ് ചെയ്ത അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അടക്കം നേരിട്ടോ തപാല്‍ മുഖേനയോ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ ഓഫീസില്‍ ജനുവരി 14 നകം ലഭിക്കണം. വിലാസം: രജിസ്ട്രാര്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍, 3-ാം നില, അയ്യന്‍കാളിഭവന്‍, വെള്ളയമ്ബലം, തിരുവനന്തപുരം.പി.ഒ, 695003, കേരളം.

NO COMMENTS