രാജസ്ഥാനില്‍ പുരോഗമന പദ്ധതികള്‍ പ്രഖ്യാപിച്ച് കോണ്‍ണ്‍ഗ്രസ് മുന്നോട്ട്

192

ജയ്പൂര്‍: ബിജെപിയെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുത്ത രാജസ്ഥാനില്‍ ജനപ്രിയവും പുരോഗമനപരുവുമായ പദ്ധതികള്‍ പ്രഖ്യാപിച്ച് മുന്നോട്ടു പോവുകയാണ് അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ണ്‍ഗ്രസ് സര്‍ക്കാര്‍. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയതിന് പുറമെ കൂടുതല്‍ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയും സര്‍ക്കാര്‍ ജനങ്ങളില്‍ പ്രതീക്ഷ പകരുകയാണ്.ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. ജനപ്രിയ പദ്ധതികള്‍ക്ക് പുറമെ മറ്റൊരു വിപ്ലവകരമായ തീരുമാനം കൂടി നടപ്പിലാക്കുകയാണ് രാജസ്ഥാന് സര്‍ക്കാര്‍. നിയമസഭയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണത്തിനായുള്ള ആദ്യ നടപടികള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചു കഴിഞ്ഞു.

NO COMMENTS