പത്തനംതിട്ട: ആരുടെയും വിശ്വാസങ്ങളെ വേദനിപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറല്ല. കോണ്‍ഗ്രസ് എപ്പോഴും യഥാര്‍ത്ഥ വിശ്വാസികള്‍ക്കൊപ്പമാണെന്നും ആചാരങ്ങള്‍ അനുഷ്ഠിക്കപ്പെടേണ്ടതാണെന്നും പ്രഖ്യാപിച്ച് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
സംസ്ഥാനത്ത് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണ്. പത്തനംതിട്ടയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ശബരിമല വിഷയത്തില്‍ അടക്കം തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്.
മാരത്തോണ്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. തുടര്‍ന്ന് പത്തനാപുരത്ത് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ചിരുന്നു. പത്തനംതിട്ട മുനിസിപ്പാലിറ്റി കെ.കെ.നായര്‍ സ്റ്റേഡിയത്തിലെ യോഗത്തിനുശേഷം ഹെലികോപ്ടറില്‍ ഒരു മണിയോടെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെത്തും. തുടര്‍ന്ന് അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ വീട് സന്ദര്‍ശിക്കും.
വൈകിട്ട് മൂന്നിന് ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഷാനിമോള്‍ ഉസ്മാന്റെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിനാണ് തിരുവനന്തപുരത്തെ പ്രചാരണ പരിപാടി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യു.ഡി.എഫ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തശേഷം രാത്രി കണ്ണൂരിലേക്ക് തിരിക്കും.
നാളെ രാവിലെ 7.30ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അവിടെ നിന്ന് വയനാട്ടില്‍ എത്തും. ബത്തേരിയിലും തിരുവമ്ബാടിയിലും വണ്ടൂരിലും തൃത്താലയിലും നടക്കുന്ന പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും.