മുംബൈ: ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറെ ക്രിക്കറ്റ് ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ അച്‌രേക്കക്കറുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയില്ലെന്നതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ശിവസേനയടക്കമുള്ള കക്ഷകള്‍ രംഗത്തെത്തി.
സര്‍ക്കാരിന്‍റെ എല്ലാപരിപാടികളും ബഹിഷ്കരിക്കണമെന്ന് സച്ചിനോട് ശിവസേന ആവശ്യപ്പെട്ടു. പദ്മശ്രീയും ദ്രോണാചാര്യയും നേടിയിട്ടുള്ള ഒരു വ്യക്തിയുടെ സംസ്കാര ചടങ്ങില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികള്‍ നല്‍കാതിരുന്നതെന്ന് ശിവസേന ആരാഞ്ഞു. പാര്‍ട്ടി മുഖപത്രമായ സാമാനയില്‍ ഫഡ്നാവിസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. അതേസമയം, ആശയ വിനിമയത്തിലുണ്ടായ പാളിച്ചയാണ് ഔദ്യോഗിക ബഹുമതി നല്‍കാന്‍ സാധിക്കാതെ പോയതിനു പിന്നിലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംസ്കാര ചടങ്ങില്‍ പങ്കെടുത്ത മഹാരാഷ്ട്ര ഭവന നിര്‍മാണ വകുപ്പ് മന്ത്രി പ്രകാശ് മേത്തയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.