ചെന്നൈ: തന്റെ പിതാവിനെ നഷ്ടമായ രാജ്യത്തെ അങ്ങനെ വിട്ടുകൊടുക്കില്ലെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി ശ്രീപെരുംപുത്തൂരിൽ എത്തി രാജീവ് ഗാന്ധി മരിച്ചുവീണ സ്ഥലത്തും അവിടെയുള്ള സ്മൃതിമണ്ഡപത്തിലും പുഷ്പങ്ങൾ അർപ്പിച്ച ശേഷം ടിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.ഇന്ന് വൈകീട്ട് അഞ്ചിന് കന്യാകുമാരിയിൽ നിന്നാണ് രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിക്കുക. അതിന് മുന്നോടിയായിട്ടാണ് അദ്ദേഹം രാജീവ് ഗാന്ധി സ്മാരകത്തിൽ പ്രാർഥന നടത്തിയത്.
‘വിദ്വേഷത്തിന്റേയും വിഭജനത്തിന്റേയും രാഷ്ട്രീയത്തിൽ എനിക്ക് എന്റെ പിതാവിനെ നഷ്ടമായി. എന്റെ പ്രിയപ്പെട്ട രാജ്യവും അതുപോലെ നഷ്ടമായിക്കൂടാ. സ്നേഹം വെറുപ്പിനെ കീഴടക്കും. പ്രതീക്ഷ ജയ പരാജയപ്പെടുത്തും. ഒരുമിച്ച് നമ്മൾ മറികടക്കും രാഹുൽ മീറ്ററിൽ കുറിച്ചു.