ദമ്പതിമാരെ തമിഴ്‌നാട്ടിൽ കഴുത്തറുത്ത് കൊന്നു. കോട്ടയം എരുമേലി സ്വദേശികളായ സിദ്ധ ഡോക്‌ടറും ഭാര്യയുമാണ് കൊല്ല പ്പെട്ടത്. കൊലപാതകം കവർച്ചക്കിടെയെന്നാണ് സൂചന. ഇവരുടെ വീട്ടിൽനിന്ന് 100 പവനോളം സ്വർണം മോഷണംപോയി.ചെന്നൈ ആവഡിക്കുസമീപം മുത്തുപുതുപ്പേട്ട് ഗാന്ധിനഗറിൽ താമസിക്കുന്ന ശിവൻ നായരും പ്രസന്നകുമാരിയുമാണ് കൊല്ലപ്പെട്ടത്. വീടിനോട് ചേർന്ന് ശിവൻ നായർ ക്ലിനിക്ക് നടത്തുന്നുണ്ട്. വിരമിച്ച അധ്യാപികയാണ് പ്രസന്നകുമാരി.