അരൂര്‍: ഞായറാഴ്ച രാത്രി 12.30 ഓടെയാണ് അപകടം. ദേശീയപാതയില്‍ തുമ്പോളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍യാത്രികരായ ദമ്പതികള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ച എരമല്ലൂര്‍ കണ്ണന്തറ നികര്‍ത്തില്‍ രാഹുല്‍ (28), ഭാര്യ ഹരിത(27) എന്നിവരാണ് മരിച്ചത്. രാഹുലിെന്റ കുടുംബ സുഹൃത്തായ എരമല്ലൂര്‍ പുണര്‍തം വീട്ടില്‍ വേണുഗോപാല്‍(48), ഭാര്യ സീന(35), ഇവരുടെ മക്കളായ വിനയ (14), വൈഷ്ണവ്(10)എന്നിവര്‍ക്കാണ് പരിക്കേറ്റത്. സീനയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുമൂന്നുപേരെ നെട്ടൂര്‍ ലേക് ഷോര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം. ഏവിയേഷന്‍ ഓയിലുമായി കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നി രക്ഷാസേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ലോറിക്കടിയില്‍പ്പെട്ട കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. ലോറിയുടെ മുന്‍ഭാഗം മാത്രം തകര്‍ന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായി. ഇരുവരുടെയും സംസ്കാരം ഈമാസം ഒമ്ബതിന് വീട്ടുവളപ്പില്‍ നടക്കും. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് രാഹുല്‍. പിതാവ്: രാജു. മാതാവ്: സുമ. സഹോദരന്: സുജിത്ത്.