കോഴിക്കോട്: മര്‍ദ്ദനത്തെ തുടര്‍ന്ന് തിക്കോടി സ്വദേശി രൂപക്കിന് തലക്കും കഴുത്തിനും പരിക്കേറ്റു. ഡ്രൈവ് ഇന്‍ ബീച്ചില്‍ വാഹനമിറക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൂട്ടം യുവാക്കള്‍ ദമ്പതികളെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ തിക്കോടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച വൈകീട്ടാണ് തിക്കോടി സ്വദേശി രൂപക്കും ഭാര്യയും മക്കളും ബന്ധുവായ സ്ത്രീക്കും മക്കള്‍ക്കുമൊപ്പം തിക്കോടി ബീച്ചിലെത്തിയത്. ഡ്രൈവ് ഇന്‍ ബീച്ച് ആയതിനാല്‍ തിക്കോടിയില്‍ കാര്‍ ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു രൂപക്ക്. ഈ സമയം ഒരു കൂട്ടം യുവാക്കള്‍ സ്ഥലത്തെത്തി ബീച്ചില്‍ വണ്ടി ഇറക്കാന്‍ പാടില്ലെന്ന് പറഞ്ഞതായി രൂപക്ക് പറയുന്നു. ഇത് സംബന്ധിച്ച് വാക്കു തര്‍ക്കമുണ്ടാവുകയും വണ്ടി തിരിച്ച് കയറ്റുന്നതിനിടെ യുവാക്കള്‍ മര്‍ദ്ദിക്കുകയുമായിരുന്നു.
മര്‍ദ്ദനത്തില്‍ രൂപക്കിന് തലയ്ക്ക് പരിക്കേറ്റു. കഴുത്തില്‍ മുറിവുമുണ്ട്. അക്രമികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ രൂപക്കിന്‍റെ ഭാര്യയുടെ തോളെല്ലിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. തിക്കോടി ബീച്ചിലെത്തുന്ന സഞ്ചാരികളെ ചിലര്‍ മര്‍ദ്ദിച്ചതായി മുമ്ബും പരാതി ഉണ്ടായിരുന്നു. എന്നാല്‍ നടപടി ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രൂപക്കിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പയ്യോളി പൊലീസ് കേസെടുത്തു. അക്രമികളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.