പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പള്ളി വികാരി റോബിന്‍ വടക്കുംചേരിക്ക് ഫെബ്രുവരി 16ന് കോടതി വിധി പറയും.

150

കണ്ണൂര്‍: കൊട്ടിയൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പ്രതിയായ ബലാത്സംഗക്കേസില്‍ ഫെബ്രുവരി 16ന് കോടതി വിധി പറയും. തലശ്ശേരി പോക്സോ കോടതിയാണ് കേസില്‍ വിധി പറയുക. ഒന്നാം പ്രതി റോബിന്‍ വടക്കുംചേരി കഴിഞ്ഞ ഒരു വര്‍ഷമായി റിമാന്‍റിലാണ്.കമ്ബ്യൂട്ടര്‍ പരിശീലനത്തിനെത്തിയ പതിനാറുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് റോബിന്‍ വടക്കുംചേരിക്ക് എതിരായ കേസ്. പെണ്‍കുട്ടി ജന്‍മം നല്‍കിയ ശിശുവിന്‍റെ പിതാവ് റോബിന്‍ വടക്കുംചേരി തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

ഇതിനിടെ സ്വന്തം താല്‍പ്പര്യപ്രകാരമാണ് റോബിനുമായി ശാരീരികമായി ബന്ധപ്പെട്ടതെന്നും തന്‍റെ യഥാര്‍ത്ഥ പ്രായം സര്‍ട്ടിഫിക്കറ്റ് പ്രകാരം ഉള്ളതല്ലെന്നും പെണ്‍കുട്ടി മൊഴി മാറ്റിയത് വാര്‍ത്ത ആയി. എന്നാല്‍ പ്രായം പരിശോധിക്കാനുള്ള ശാസ്ത്രീയ പരിശോധനക്ക് വിധേയയാകാന്‍ തയ്യാറല്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ നിലപാട്. ഇതോടെ ഒന്നാം സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചിരുന്നു.

NO COMMENTS