തിരുവനന്തപുരം: രണ്ടിനു പകരം നാലാളെ കൊല്ലാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയല്ല സിപിഎം എന്നും എന്നാല്‍ കൊലയ്ക്ക് കൊല എന്നതല്ല പാര്‍ട്ടിയുടെ നയമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
വെഞ്ഞാറമൂട് കൊലപാതകത്തില്‍ പങ്കുള്ള ഒരാള്‍ പോലും നിയമത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപെടില്ലെന്ന് കോടിയേരി പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുക തന്നെ ചെയ്യും. അക്രമം കൊണ്ടും കൊലപാതകം കൊണ്ടും ഇല്ലാതാക്കാന്‍ പറ്റുന്ന പാര്‍ട്ടിയായിരുന്നെങ്കില്‍ സിപിഎം കേരളത്തില്‍ ഉണ്ടാകില്ലായിരുന്നു എന്നും കോടിയേരി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്ക് ജോലി നല്‍കുമെന്നും ഇവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്‍റെ മുഴുവന്‍ ചെലവും പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
കോണ്‍ഗ്രസ് നേതൃത്വം എല്ലാം സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കിയതിനാലാണ് റൗഡി സംഘം അക്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം അക്രമി സംഘങ്ങളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണം. വെഞ്ഞാറമൂട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.കോണ്‍ഗ്രസ് ഉന്നത നേതൃത്വം അറിഞ്ഞാണ് വെഞ്ഞാറമൂട് കൊലപാതകം നടന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.