ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയില്‍ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുവേണ്ടി ഫാഷിസ്റ്റുകള്‍ അഴിച്ചുവിട്ട ആയുധങ്ങളാണെന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരം വൃത്തികെട്ട ആയുധങ്ങള്‍ക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം സമാധാനപരവും അഹിംസാപരവുമായ സത്യാഗ്രഹമാണ്.
പൗരത്വ ഭേദഗതി ബില്ലിനും എന്‍ആര്‍സിക്കുമെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന എല്ലാവര്ക്കും താന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്തു.നേരത്തെ, വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുന്ന കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു.
ഇതു ഭീരുക്കളുടെ സര്‍ക്കാരാണെന്നും യുവാക്കളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാവില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ പറഞ്ഞു.