കൊച്ചി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബിരുദ വിദ്യാര്‍ഥിനിയും കോട്ടയം മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ബിരുദ വിദ്യാര്‍ഥിനിയുമായ ജസ്ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22-നു രാവിലെയാണു കാണാതായത്.എന്നാൽ ക്രൈംബ്രാഞ്ചിന് ജസ്നയെ കണ്ടെത്തിയതായി വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കു പോകാനെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ജസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല.
ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള സംഘം അയല്‍സംസ്ഥാനത്തുനിന്ന് ജസ്നയെ കണ്ടെത്തിയതായാണ് വിവരം.ജസ്നയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും വിവരങ്ങളുണ്ട്. അതേസമയം, ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ചില്‍നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.